അ​​ദാ​​നി ഗ്രൂ​​പ്പ് കന്പനിക​​ളി​​ൽ വി​​ദേ​​ശനി​​ക്ഷേ​​പ​​ം കു​​റ​​യുന്നു
അ​​ദാ​​നി ഗ്രൂ​​പ്പ് കന്പനിക​​ളി​​ൽ വി​​ദേ​​ശനി​​ക്ഷേ​​പ​​ം  കു​​റ​​യുന്നു
Thursday, April 17, 2025 11:00 PM IST
മും​​ബൈ: അ​​ദാ​​നി ഗ്രൂ​​പ്പ് ക​​ന്പ​​നി​​ക​​ളി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ഓ​​ഹ​​രി​​ക​​ൾ വ​​ൻ​​തോ​​തി​​ൽ വി​​റ്റ​​ഴി​​ക്കു​​ന്നു. 2025 മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്ഐ​​ഐ) അ​​ദാ​​നി ഗ്രൂ​​പ്പ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ക​​ദേ​​ശം 3,600 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി, ആ​​ഭ്യ​​ന്ത​​ര സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ- ഇ​​ൻ​​ഷ്വറ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൽ​​ഐ​​സി), ഇ​​ൻ​​ഷ്വറ​​ൻ​​സ് ക​​ന്പ​​നി​​ക​​ൾ, പെ​​ൻ​​ഷ​​ൻ ഫ​​ണ്ടു​​ക​​ൾ, മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ വി​​വി​​ധ ഗ്രൂ​​പ്പ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​ട​​നീ​​ളം അ​​വ​​രു​​ടെ ഓ​​ഹ​​രി​​ക​​ൾ ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ അ​​ദാ​​നി​​യു​​ടെ അ​​ഞ്ച് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ഓ​​ഹ​​രി​​ക​​ൾ പിൻവലിച്ചത്. അ​​ദാ​​നി എ​​ന​​ർ​​ജി​​യി​​ൽ​​നി​​ന്ന് എ​​ഫ്ഐ​​ഐ ഓ​​ഹ​​രി​​ക​​ൾ നാ​​ലാം പാ​​ദ​​ത്തി​​ൽ 12.45 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. മു​​ൻ​​പാ​​ദ​​ത്തി​​ലി​​ത് 13.68 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 1850 കോ​​ടി രൂ​​പ (1.23%) വി​​റ്റ​​ഴി​​ക്ക​​ൽ ന​​ട​​ത്തി.

അ​​ദാ​​നി പോ​​ർ​​ട്ട്സ് & സെ​​സി​​ൽ​​നി​​ന്ന്, എ​​ഫ്ഐ​​ഐ ഓ​​ഹ​​രി​​ക​​ൾ 13.93 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 13.42 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. 1,310 കോ​​ടി രൂ​​പ​​യു​​ടെ (0.5%) ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. അം​​ബു​​ജ സി​​മ​​ന്‍റ്സി​​ലെ എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ 0.54 ശ​​ത​​മാ​​നം കു​​റ​​ച്ച് 8.6 ശ​​ത​​മാ​​ന​​മാ​​ക്കി, അ​​താ​​യ​​ത് 700 കോ​​ടി രൂ​​പ​​യു​​ടെ വി​​റ്റ​​ഴി​​ക്ക​​ൽ ന​​ട​​ത്തി. എ​​സി​​സി​​യി​​ൽ വി​​ദേ​​ശ നി​​ക്ഷേ​​പ​​രു​​ടെ ഓ​​ഹ​​രി​​ക​​ൾ 0.31 ശ​​ത​​മാ​​നം കു​​റ​​ച്ച് 4.83 ശ​​ത​​മാ​​ന​​മാ​​യി. 110 കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്. അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ൽ 54 കോ​​ടി രൂ​​പ​​യു​​ടെ ചെ​​റി​​യൊ​​രു വി​​റ്റ​​ഴി​​ക്ക​​ൽ ന​​ട​​ന്നു.

ഈ ​​പാ​​ദ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ത്ത അ​​ദാ​​നി ഗ്രൂ​​പ്പ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം ഫ്ളോ​​റി​​ഡ​​യി​​ലെ ഫോ​​ർ​​ട്ട് ലോ​​ർ​​ഡെ​​യ്‌ലി ആ​​സ്ഥാ​​ന​​മാ​​യു​​ള്ള നി​​ക്ഷേ​​പ​​ക ക​​ന്പ​​നി​​യാ​​യ ജി​​ക്യു​​ജി ഗ്രൂ​​പ്പ് നേ​​രി​​യ തോ​​തി​​ൽ വ​​ർ​​ധി​​പ്പി​​ച്ചു. അ​​ദാ​​നി ഗ്രീ​​ൻ എ​​ന​​ർ​​ജി​​യി​​ൽ ഏ​​ക​​ദേ​​ശം 430 കോ​​ടി രൂ​​പ വീ​​തം നി​​ക്ഷേ​​പി​​ച്ചു (4.21 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 4.49 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​വ്), അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ൽ (3.67 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 3.84 ശ​​ത​​മാ​​നം).

അ​​ദാ​​നി എ​​ന​​ർ​​ജി സൊ​​ല്യൂ​​ഷ​​നി​​ലെ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം 5.10 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 5.23 ശ​​ത​​മാ​​ന​​മാ​​യും അ​​ദാ​​നി പ​​വ​​റി​​ലെ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം 5.08 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 5.10 ശ​​ത​​മാ​​ന​​മാ​​യും ഗ്രൂ​​പ്പ് ഉ​​യ​​ർ​​ത്തി. യ​​ഥാ​​ക്ര​​മം 141 കോ​​ടി രൂ​​പ​​യും 30 കോ​​ടി രൂ​​പ​​യും നി​​ക്ഷേ​​പി​​ച്ചു.


എ​​ന്നാ​​ൽ, അ​​ദാ​​നി പോ​​ർ​​ട്ട്സ് & സെ​​സി​​ലെ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം കു​​റ​​ച്ചു. 225 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ക​​യും ഓ​​ഹ​​രി​​ക​​ൾ 4.02 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 3.93 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കു​​ക​​യും ചെ​​യ്തു.

നിക്ഷേപം കൂടുതൽ എൽഐസിക്ക്

അ​​ദാ​​നി ഗ്രൂ​​പ്പ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ 2025 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി​​യ എ​​ൽ​​ഐ​​സി​​യാ​​ണ് ആ​​ഭ്യ​​ന്ത​​ര സ്ഥാ​​ന​​പ​​ന​​ങ്ങ​​ളി​​ൽ മു​​ന്നി​​ൽ. ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​ക​​ൾ (1856 കോ​​ടി രൂ​​പ), പെ​​ൻ​​ഷ​​ൻ ഫ​​ണ്ടു​​ക​​ൾ (1050 കോ​​ടി രൂ​​പ), മ്യൂ​​ച്ച​​ൽ ഫ​​ണ്ടു​​ക​​ൾ (1600 കോ​​ടി രൂ​​പ) എ​​ന്നി​​വ​​യാ​​ണ് പി​​ന്നി​​ൽ.

അം​​ബു​​ജ സി​​മ​​ന്‍റ്സി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​ത് എ​​ൽ​​ഐ​​സി​​യാ​​ണ് 5.07 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 0.48 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 5.55 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. 636 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. അ​​ദാ​​നി പോ​​ർ​​ട്ട്സ് ആ​​ൻ​​ഡ് സെ​​സി​​ൽ 0.24 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 8.10 ശ​​ത​​മാ​​ന​​വും (631 കോ​​ടി രൂ​​പ), എ​​സി​​സി സി​​മ​​ന്‍റ്സി​​ൽ 1.12 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 7.69 ശ​​ത​​മാ​​ന​​ത്തി​​ലും (412 കോ​​ടി രൂ​​പ), അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ൽ 0.14 ശ​​ത​​മാ​​നം (362 കോ​​ടി രൂ​​പ ) ഉ​​യ​​ർ​​ന്നു.

ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​ക​​ൾ അം​​ബു​​ജ സി​​മ​​ന്‍റി​​സി​​ൽ 550 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി. അ​​ദാ​​നി പോ​​ർ​​ട്ട്സി​​ൽ 475 കോ​​ടി രൂ​​പ, എ​​സി​​സി​​യി​​ൽ 433 കോ​​ടി രൂ​​പ, അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സി​​ൽ 335 കോ​​ടി രൂ​​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് നി​​ക്ഷേ​​പം. പെ​​ൻ​​ഷ​​ൻ ഫ​​ണ്ടു​​ക​​ൾ അ​​ദാ​​നി പോ​​ർ​​ട്സ് ആ​​ൻ​​ഡ് സെ​​സ് (871 കോ​​ടി രൂ​​പ), അം​​ബു​​ജ സി​​മ​​ന്‍റ്സ് (192 കോ​​ടി രൂ​​പ) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് നി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​ത്.

മ്യൂ​​ച്ച​​ൽ ഫ​​ണ്ടു​​ക​​ൾ അ​​ദാ​​നി ഗ്രീ​​ൻ എ​​ന​​ർ​​ജി (973 കോ​​ടി രൂ​​പ), അ​​ദാ​​നി എ​​ന​​ർ​​ജി സൊ​​ലൂ​​ഷ​​ൻ​​സ് (563 കോ​​ടി രൂ​​പ), അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് (322 കോ​​ടി രൂ​​പ), അം​​ബു​​ജ (127 കോ​​ടി രൂ​​പ) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് നി​​ക്ഷേ​​പിച്ചത്. എ​​ന്നാ​​ൽ, എ​​സി​​സി, അ​​ദാ​​നി പോ​​ർ​​ട്സ് ആ​​ൻ​​ഡ് സെ​​സ്, അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലെ നി​​ക്ഷേ​​പം കു​​റ​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.