ഇ​​ല​​ക്‌ട്രിക് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന ഉ​​യ​​ർ​​ന്നു
ഇ​​ല​​ക്‌ട്രിക് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന ഉ​​യ​​ർ​​ന്നു
Saturday, March 8, 2025 11:23 PM IST
മും​​ബൈ: ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ല​​ക്‌ട്രിക് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ (ഇ​​വി) റീ​​ട്ടെ​​യ്ൽ വി​​ൽ​​പ്പ​​ന ഫെ​​ബ്രു​​വ​​രി​​യി​​ൽ ഉ​​യ​​ർ​​ന്നു.

വി​​ൽ​​പ്പ​​ന​​യി​​ൽ 18.95 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യുമാ​​യി 8,968 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ടാ​​റ്റ മോ​​ട്ടോ​​ഴ്സാ​​ണ് ഒ​​ന്നാ​​മ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സം 7,539 യൂ​​ണി​​റ്റ് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​നയാ​​ണ് ന​​ട​​ന്ന​​ത്. എ​​ന്നാ​​ൽ, ജ​​നു​​വ​​രി​​യി​​ൽ 11,266 യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റ​​ത്.

ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (ഫാ​​ഡ) ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.ടാ​​റ്റ​​യു​​ടെ 3,825 എ​​ണ്ണ​​വും എം​​ജി മോ​​ട്ട​​ർ ഇ​​ന്ത്യ​​യു​​ടെ 3,270 യൂ​​ണി​​റ്റു​​ക​​ളു​​മാ​​ണ് വി​​റ്റ​​ത്.


ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന 8.05 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വി​​ൽ 76,086 യൂ​​ണി​​റ്റു​​ക​​ളാ​​യി. 2024 ഫെ​​ബ്രു​​വ​​രി​​യി​​ൽ 82,745 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ന്നു. ക​​ഴി​​ഞ്ഞ മാ​​സം ബ​​ജാ​​ജ് ഓ​​ട്ടോ​​യു​​ടെ 21,389 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റു.

വി​​ൽ​​പ്പ​​ന​​യി​​ൽ കു​​റ​​വു​​ണ്ടാ​​യെ​​ങ്കി​​ലും 5.6 ശ​​ത​​മാ​​നം വി​​പ​​ണി വി​​ഹി​​തം നി​​ല​​നി​​ർ​​ത്താ​​നാ​​യി. മു​​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന 2024 ഫെ​​ബ്രു​​വ​​രി​​യി​​ലേ​​ക്കാ​​ൾ ഈ ​​ഫെ​​ബ്രു​​വ​​രി​​യി​​ൽ 4.9 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 53,116 യൂ​​ണി​​റ്റാ​​യി. എ​​ന്നാ​​ലി​​ത് ജ​​നു​​വ​​രി​​യെ വി​​ൽ​​പ്പ​​ന​​യെ​​ക്കാ​​ൾ കു​​റ​​വാ​​ണ്.

ഇ​​വി കൊ​​മേ​​ഴ്സ്യ​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന ജ​​നു​​വ​​രി​​യെ​​ക്കാ​​ൾ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഉ​​യ​​ർ​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.