കാട്ടുതീ: ദക്ഷിണകൊറിയയിൽ 24 പേർ മരിച്ചു
Thursday, March 27, 2025 12:53 AM IST
സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ പ​​​ട​​​രു​​​ന്ന കാ​​​ട്ടു​​​തീ​​​യി​​​ൽ 24 പേ​​​രു​​​ടെ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും 60-70 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 12 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

വെ​​​ള്ളി​​​യാ​​​ഴ്ച സാ​​​ൻ​​​ചിം​​​യോ​​​ഗ് എ​​​ന്ന പ്ര​​​ദേ​​​ശ​​​ത്താ​​​ണു കാ​​​ട്ടു​​​തീ ആ​​​രം​​​ഭി​​​ച്ച​​​ത്. വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ​​​യും കാ​​​റ്റും മൂ​​​ലം തീ ​​​അ​​​തി​​​വേ​​​ഗം സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​ർ​​​ന്നു. 23,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.


42,000 ഏ​​​ക്ക​​​ർ വ​​​ന​​​ഭൂ​​​മി ന​​​ശി​​​ച്ചു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും അ​​​യ്യാ​​​യി​​​രം സൈ​​​നി​​​ക​​​രും തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.