ആ​വേ​ശ​മായി ബ്രി​ട്ട​നി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം
ആ​വേ​ശ​മായി ബ്രി​ട്ട​നി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം
Saturday, September 21, 2024 1:43 AM IST
ഷൈ​​മോ​​ൻ തോ​​ട്ടു​​ങ്ക​​ൽ

ബി​​ർ​​മിം​​ഗ്ഹാം: ഗ്രേ​​റ്റ് ബ്രി​​ട്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ രൂ​​പ​​ത എ​​സ്എം​വൈ​എം സം​​ഘ​​ടി​​പ്പി​​ച്ച യു​​വ​​ജ​​ന​സം​​ഗ​​മം (ഹ​​ന്തൂ​​സാ- ആ​​ന​​ന്ദം -2024 ) ആ​​വേ​​ശ​ക്ക​ട​​ലാ​​യി മാ​​റി.

വൂ​​ൾ​​വ​​ർ ഹാം​​പ്ട​​ണി​​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഇം​​ഗ്ല​​ണ്ട്, വെ​​യി​​ൽ​​സ്, സ്കോ​ട്‌​ല​ൻ​ഡ് എ​​ന്നി​​വ​യു​​ൾ​​പ്പെ​​ടു​​ന്ന ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ രൂ​​പ​​ത​​യു​​ടെ ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നും വി​​വി​​ധ മി​​ഷ​​നു​​ക​​ളി​​ൽ​നി​​ന്നു​മാ​യി 1600ഓ​ളം യു​​വ​​ജ​​ന​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. സ​​മ്മേ​​ള​​നം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ​​ഭ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്പ​​ത്ത് യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണെ​​ന്നും അ​​വ​​രു​​ടെ പ​​രി​​പോ​​ഷ​​ണ​​ത്തി​​നു​വേ​​ണ്ടി​​യാ​​ണ് സ​​ഭ​​യു​​ടെ എ​​ല്ലാ വി​​ഭ​​വ​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​തെ​​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ദൈ​​വ​രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ളെ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​ഹ്വാ​​നം ചെ​​യ്തു.

സ​​ഭ​​യു​​ടെ ത​​ന​​താ​​യ പാ​​ര​​മ്പ​​ര്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ന്നു​​കൊ​​ണ്ട് ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തി​​ലും വി​​ശ്വാ​​സം ഉ​​റ​​ക്കെ പ്ര​​ഘോ​​ഷി​​ക്കാ​​നും യ​​ഥാ​​ർ​ഥ ആ​​ന​​ന്ദ​​മാ​​യ ഈ​​ശോ​​യോ​​ടൊ​​പ്പം ജീ​​വി​​ത​​ത്തി​​ലെ സ​​ന്തോ​​ഷ​​ങ്ങ​​ളെ ചേ​​ർ​​ത്തു​​വ​​യ്ക്കാ​​നും ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് സ്രാ​​മ്പി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​പ്ര​​സം​​ഗ​​ത്തി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ളെ ആ​ഹ്വാ​നം ചെ​യ്തു. മോ​​ട്ടി​​വേ​​ഷ​​ണ​​ൽ സ്പീ​​ക്ക​​റും ക​​ത്തോ​​ലി​​ക്കാ വ​​ച​​ന​പ്ര​​ഘോ​​ഷ​​ക​​നു​​മാ​​യ ബ്ര​​ണ്ട​​ൻ തോം​​സ​​ൺ സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


പ്രോ​​ട്ടോ സി​​ഞ്ച​​ല്ലൂ​​സ് റ​​വ. ഡോ.​​ ആ​ന്‍റ​​ണി ചു​​ണ്ട​​ലി​​ക്കാ​​ട്ട്, പാ​​സ്റ്റ​​റ​​ൽ കോ​-​ഓ​ർ​ഡി​​നേ​​റ്റ​​ർ റ​വ.​ഡോ. ടോം ​​ഓ​​ലി​​ക്ക​​രോ​​ട്ട്, ഫാ​. ​ജോ​​ർ​​ജ് ചേ​​ല​​ക്ക​​ൽ, യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ജി​​റ്റോ ഡേ​​വി​​ഡ് ചി​​റ്റി​​ല​​പ്പ​​ള്ളി, അ​​ല​​ൻ ജോ​​സി മാ​​ത്യു, ജോ​​യ​​ൽ ടോ​​മി, ആ​​ൻ​​ഡ്രി​​യ ജോ​​ർ​​ജ്, ജൂ​​ഡി​​ൻ ജോ​​ജി, റി​​റ്റി ടോ​​മി​​ച്ച​​ൻ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു.

സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​മു​ണ്ടാ​യി​രു​ന്നു. ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ രൂ​​പ​​ത എ​​സ്എം​വൈ​എം ​മ്യൂ​​സി​​ക് ബാ​​ൻ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും മ്യൂ​​സി​​ക് മി​​നി​​സ്ട്രി​യും ച​ട​ങ്ങി​നെ അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ക്കി.
എ​​സ്എം​വൈ​എം ​ഡ​​യ​​റ​ക്‌​ട​ർ ഫാ. ​ജോ​​സ​​ഫ് മു​​ക്കാ​​ട്ട് സ്വാ​​ഗ​​ത​​വും സെ​​ക്ര​​ട്ട​​റി അ​​ഞ്ജു​​മോ​​ൾ ജോ​​ണി ന​​ന്ദി​​യും പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.