ഗൈ​ന​ക്കോ​ള​ജി വി​ദ​ഗ്ധ​രു​ടെ രാ​ജ്യാ​ന്ത​ര​ സ​മ്മേ​ള​നം
ഗൈ​ന​ക്കോ​ള​ജി  വി​ദ​ഗ്ധ​രു​ടെ  രാ​ജ്യാ​ന്ത​ര​ സ​മ്മേ​ള​നം
Sunday, July 13, 2025 1:11 AM IST
തൃ​​​​ശൂ​​​​ർ: ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ 15-ാം രാ​​​​ജ്യാ​​​​ന്ത​​​​ര​​​​ സ​​​​മ്മേ​​​​ള​​​​നം ടോ​​​​ഗ്സി​​​​ക്കോ​​​​ണ്‍ 25നു ​​​​ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ൻ​​​​സി​​​​യി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടെ ത​​​​ത്സ​​​​മ​​​​യ ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി.

സ​​​​മ്മേ​​​​ള​​​​നം കേ​​​​ര​​​​ള ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഒ​​​​ബ്സ്റ്റ​​​​ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി സം​​​​സ്ഥാ​​​​ന​​​​ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​സു​​​​ചി​​​​ത്ര സു​​​​ധീ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ ചെ​​​​യ്തു. തൃ​​​​ശൂ​​​​ർ ഒ​​​​ബ്സ്റ്റ​​​​ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ബി​​​​ന്ദു മേ​​​​നോ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


ഡോ. ​​​​വി.​​​​പി. പൈ​​​​ലി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. റോ​​​​യ​​​​ൽ കോ​​​​ള​​​​ജ് ഓ​​​​ഫ് ഒ​​​​ബ്സ്റ്റ​​​​ട്രീ​​​​ഷ്യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്സ് കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ർ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ഷ​​​​മീ​​​​മ അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്ത്, ഡോ. ​​​​സി.​​​​ആ​​​​ർ. ര​​​​ശ്മി, ഡോ. ​​​​നി​​​​ർ​​​​മ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സ​​​​മ്മേ​​​​ള​​​​ന​​​​ത്ത​​​​ിന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​തി​​​​ർ​​​​ന്ന 15 ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ളെ ആ​​​​ദ​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.