ഡോ. സാമുവല്‍ ഹാനിമാന്‍ പുരസ്‌കാരം ഡോ. അനീഷ് മോഹന്
ഡോ. സാമുവല്‍ ഹാനിമാന്‍ പുരസ്‌കാരം   ഡോ. അനീഷ് മോഹന്
Saturday, March 29, 2025 2:07 AM IST
കോ​​​ട്ട​​​യം: ഹോ​​​മി​​​യോ ശാ​​​സ്ത്ര​​​വേ​​​ദി​​​യു​​​ടെ 28-ാമ​​​ത് ഡോ. ​​​സാ​​​മു​​​വ​​​ല്‍ ഹാ​​​നി​​​മാ​​​ന്‍ ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് പെ​​​രി​​​ന്ത​​​ല്‍മ​​​ണ്ണ നെ​​​ല്ലാ​​​യ ഹോ​​​മി​​​യോ കെ​​​യ​​​ര്‍ മ​​​ള്‍ട്ടി സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ക്ലി​​​നി​​​ക്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ ഡോ. ​​​അ​​​നീ​​​ഷ് മോ​​​ഹ​​​ന്‍ അ​​​ര്‍ഹ​​​നാ​​​യി.

33333 രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ത്വ​​​ക്ക്‌രോ​​​ഗ​​​ ചി​​​കി​​​ത്സ, ശി​​​ശു​​​രോ​​​ഗ ചി​​​കി​​​ത്സ എ​​​ന്നി​​​വ​​​യി​​​ലെ മി​​​ക​​​വും സം​​​രം​​​ഭ​​​ക രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ളും സം​​​ഘാ​​​ട​​​നമി​​​ക​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്കു​​​ന്ന​​​ത്.


ഏപ്രിൽ 27നു ​​​കോ​​​ഴി​​​ക്കോ​​​ട് സീ​​​ഷെ​​​ല്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഹോ​​​മി​​​യോ​​​പ്പ​​​തി ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ എം.​​​കെ. രാ​​​ഘ​​​വ​​​ന്‍ എം​​​പി പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ശാ​​​സ്ത്ര​​​വേ​​​ദി ചെ​​​യ​​​ര്‍മാ​​​ന്‍ ഡോ. ​​​ടി.​​​എ​​​ന്‍. പ​​​ര​​​മേ​​​ശ്വ​​​ര​​​ക്കു​​​റു​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.