ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20 : ​ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; സ​ഞ്ജു ടീ​മി​ൽ
Saturday, September 28, 2024 10:21 PM IST
മും​ബൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​റാ​യി മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. യു​വ പേ​സ​ര്‍​മാ​രാ​യ മാ​യ​ങ്ക് യാ​ദ​വ്, ഹ​ര്‍​ഷി​ത് റാ​ണ, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ള്‍.

സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ന​യി​ക്കു​ന്ന ടീ​മി​ല്‍ ബാ​ക്ക്അ​പ്പ് കീ​പ്പ​റാ​യി ജി​തേ​ഷ് ശ​ര്‍​മ​യു​മു​ണ്ട്. ശു​ഭ്മാ​ന്‍ ഗി​ല്‍, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, റി​ഷ​ഭ് പ​ന്ത്, ജ​സ്പ്രി​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ര്‍​ക്ക് വി​ശ്ര​മം ന​ല്‍​കി. ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്.

ടീം: ​സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), റി​ങ്കു സിം​ഗ്, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, റി​യാ​ന്‍ പ​രാ​ഗ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ശി​വം ദു​ബെ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വി ബി​ഷ്ണോ​യ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ജി​തേ​ഷ് ശ​ര്‍​മ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ര്‍​ഷ്ദീ​പ് സിം​ഗ്, ഹ​ര്‍​ഷി​ത് റാ​ണ, മാ​യ​ങ്ക് യാ​ദ​വ്.