പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര​വാ​ദം ഒ​രി​ക്ക​ലും വി​ജ​യി​ക്കി​ല്ല: എ​സ്. ജ​യ​ശ​ങ്ക​ർ
Sunday, September 29, 2024 12:26 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പാ​ക്കി​സ്ഥാനെ അ​പ​ല​പി​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലാ​ത്ത രാ​ജ്യ​മാ​ണ് പാ​ക്കി​സ്താ​​നെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​വും മൗ​ലി​ക​വാ​ദ​വു​മാ​ണ് പാ​ക്കി​സ്ഥാന്‍റെ പ്ര​ധാ​ന ഉ​ത്പ​ന്ന​ങ്ങ​​ൾ. പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര​വാ​ദം ഒ​രി​ക്ക​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ സു​സ്ഥി​ര വി​ക​സ​നം മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പാ​ക്കി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. മു​ദ്ര​ലോ​ൺ, പ്രാ​ഥ​മി​ക ആ​രോ​ഗ്യം, ഡി​ജി​റ്റ​ൽ വി​പ്ല​വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ക്ക് മി​ക​ച്ച​പു​രോ​ഗ​തി​യു​ണ്ടാ​യി. ഇ​ത് ലോ​ക​ത്തി​ന് വി​നി​യോ​ഗി​ക്കാ​വു​ന്ന മാ​തൃ​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന് സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും അ​ക​ന്ന് പോ​കു​ന്ന ലോ​ക​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്. രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം താ​ല്പ​ര്യ​ങ്ങ​ൾ മാ​ത്രം ശ്ര​ദ്ധി​ക്കു​ന്നു. കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല. ഇ​ത് എ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്ന് യു​എ​ൻ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.