ആ​ർ​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച വ്യ​ക്തി​പ​ര​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് എ​ഡി​ജി​പി; മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഡി​ജി​പി
Saturday, September 28, 2024 11:02 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഡി​ജി​പി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്ന് എ​ഡി​ജി​പി ആ​വ​ർ​ത്തി​ച്ചു. സു​ഹൃ​ത്താ​യ എ. ​ജ​യ​കു​മാ​റി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് തൃ​ശൂ​രി​ൽ ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ഡി​ജി​പി​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വ​ള​ത്ത് ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് റാം ​മാ​ധ​വി​നെ ക​ണ്ട​തെ​ന്നും അ​ത് വ്യ​ക്തി​പ​ര​മാ​യ പ​രി​ച​യ​പ്പെ​ട​ൽ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും എ​ഡി​ജി​പി മൊ​ഴി ന​ൽ​കി.