Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
Saturday, September 28, 2024 9:08 AM IST
കോഴിക്കോട്: 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചേതനയറ്റ് അർജുൻ തന്റെ പ്രിയപ്പെട്ട കണ്ണാടിക്കലിലെ വീടായ അമരവതിയിലെത്തി. രാവിലെ 9.10ടെയാണ് അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രിമാരും എംഎല്‍എമാരും പൗരപ്രമുഖരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
വീട്ടില്‍ അല്പസമയം മാത്രം പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് പകല്‍ 11ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും.
ആംബുലന്‍സ് സഞ്ചരിച്ച ഇടങ്ങളിലും കണ്ണാടിക്കല്‍ ഗ്രാമത്തിലും ആയിരങ്ങളാണ് നോവുന്ന ഹൃദയവുമായി അദ്ദേഹത്തെ കാത്തുനിന്നത്. കണ്ണീരും മുദ്രാവാക്യവും ഇടകലര്‍ന്ന അന്തരീക്ഷം കേരളം ആ മനുഷ്യനെ എങ്ങനെയെക്കൊ കണ്ടിരുന്നു, സ്നേഹിച്ചിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നു...
പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹനവ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടത്. ആറോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ. ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങുന്നത്. ലോറി ഓണേര്‍സ് അസോസിയേഷന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു വിലാപയാത്ര. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന് അര്ജുന് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ചെറുപ്രായത്തിലെ പല ജോലികള്‍ ചെയ്ത് കൂലിപ്പണിക്കാരനായ അച്ഛന്, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന് എന്നിവരെയെല്ലാം പോറ്റി... പ്ലസ്ടു വിന് ശേഷം ഒരു തുണിഷോപ്പില്‍ ജോലി നോക്കി. ഇടയ്ക്കിടെ പെയിന്റിംഗ് അടക്കമുള്ള മറ്റ് ജോലികള്‍ ചെയ്തു. പൊതുരംഗത്തും സജീവമായിരുന്നു.
അവരുടെ എല്ലാം പ്രിയപ്പെട്ട അര്ജുന് കേരളത്തിന്റെ പ്രിയപ്പെട്ടവനായി മാറി കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും സ്നേഹവും ദുഃഖം കലര്‍ന്ന് ആ യാത്രയെ അനുഗമിക്കുന്നു...
ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് ആവർത്തിച്ച് എഡിജിപി; മൊഴി രേഖപ്പെടുത്തി ഡിജിപി
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിന്റെ മൊഴി രേ
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഫ്ളാഗ്

Latest News
ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് ആവർത്തിച്ച് എഡിജിപി; മൊഴി രേഖപ്പെടുത്തി ഡിജിപി
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ
വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top