സ്പെ​യി​നി​ൽ കു​ടി​യേ​റ്റ​ക്കാ​രു​മാ​യി വ​ന്ന ബോ​ട്ട് മ​റി​ഞ്ഞു: ഒ​ൻ​പ​ത് മ​ര​ണം
Sunday, September 29, 2024 5:13 AM IST
മാ​ഡ്രി​ഡ് : സ്പെ​യി​നി​ലെ കാ​ന​റി ദ്വീ​പു​ക​ളു​ടെ സ​മീ​പം കു​ടി​യേ​റ്റ​ക്കാ​രു​മാ​യി വ​ന്ന ബോ​ട്ട് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. 48 പേ​രെ കാ​ണാ​താ​യി.

ശ​നി​യാ​ഴ്ച​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. എ​ൽ ഹീ​യ​റോ ദ്വീ​പി​ന് സ​മീ​പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 84 പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 27 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

മാ​ലി, മൗ​റി​റ്റാ​നി​യ, സെ​ന​ഗ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്പാ​നി​ഷ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ബോ​ട്ട് മ​റി​ഞ്ഞ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.