ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് എല്ലാ വർഷവും ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നു. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. കാൾ ലാൻഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂണ്‍ 14. ലോക രക്തദാന ദിനത്തിന്റെ ഈ വർഷത്തെ സന്ദേശം “രക്തം നമ്മെ ഏവരെയും ഒരുമിപ്പിക്കുന്നു (Blood connect us All) എന്നതായിരുന്നു.