വിസ്മയങ്ങൾ തീർത്ത് വിസ്മയ
ചു​വ​രി​ലെ ചി​ത്ര​ങ്ങ​ളി​ൽ വ​ർ​ണം പ​ക​ർ​ന്നും പാ​ഴ് വ​സ്തു​ക്ക​ൾ, കു​പ്പി​ക​ൾ, തു​ണി​ക​ൾ എ​ന്നി​വ​യി​ൽ നി​റ​ക്കൂ​ട്ടു​ക​ൾ ചാ​ർ​ത്തി​യും വി​സ്മ​യം വി​രി​യി​ക്കു​ക​യാ​ണ് പ​ണി​ക്ക​ൻ​കു​ടി ഗ​വൺമെന്‍റ് ഹൈ​സ്കൂ​ൾ എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി​നിയായ ശ്രേ​യ​.

ബോ​ട്ടി​ൽ ആ​ർ​ട്ട്, അ​ക്രി​ലി​ക്ക് പെ​യി​ന്‍റിം​ഗ്, ഫേ​ബ്രി​ക്ക് പെ​യി​ന്‍റ്, വാ​ട്ട​ർ ക​ള​ർ തു​ട​ങ്ങി​യവ ഈ ​കൊ​ച്ചു​മി​ടു​ക്കി​ക്ക് അ​നാ​യാ​സം വ​ഴ​ങ്ങും. കോ​വി​ഡ് കാ​ല​ത്താ​ണ് കൂ​ടു​ത​ൽ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്രേ​യ ന​ട​ത്തി​യ​ത്. നൂ​റോ​ളം കു​പ്പി​ക​ൾ ബോ​ട്ടി​ൽ ആ​ർ​ട്ടി​ലൂ​ടെ മ​നോ​ഹ​ര​മാ​ക്കി.

ചു​രി​ദാ​ർ ടോ​പ്പ്, ബ​നി​യ​ൻ എ​ന്നി​വ​യി​ലും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗു​ക​ൾ തീർത്ത് ശ്രേ​യ ശ്ര​ദ്ധേ​യ​യായി. തു​ണി​ക​ളി​ൽ പൂ​ക്ക​ൾ തു​ന്നി​ചേ​ർ​ത്തും ശ്രേ​യ വി​സ്മ​യം പ​ക​രും. പ​ത്താം ക്ലാ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ രാ​ഹു​ലുമായി ചേ​ർ​ന്ന് വീ​ടി​ന്‍റെ ര​ണ്ടു മു​റി​ക​ൾ പെ​യി​ന്‍റു ചെ​യ്തു.

പ​ഠ​ന​ത്തി​ലും മി​ടു​ക്കി​യാ​യ ശ്രേ​യ​ക്ക് ഈ ​വ​ർ​ഷം യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പും ല​ഭി​ച്ചു. അ​ച്ഛ​ൻ മു​നി​യ​റ പാ​റ​ക്ക​ൽ സു​ഗ​ത​ൻ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​ണ്. അ​മ്മ ഇ​ന്ദു കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി​ക്കാ​രി​യാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ രാ​ഹു​ലും പ​ണി​ക്ക​ൻ​കു​ടി ഗ​വ.​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​വും ശ്രേ​യ​മോ​ളു​ടെ ക​ലാ വി​രു​തി​ന് പി​ന്തു​ണ​യാ​യി ഉ​ണ്ട്.