ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി: എം.ആർ. അജിത് കുമാര്‍
Monday, September 2, 2024 12:43 PM IST
കോട്ടയം: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍. അന്വേഷണത്തിലൂടെ പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരട്ടെയെന്നും എഡിജിപി പ്രതികരിച്ചു
സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എഡിജിപി മറുപടി പറഞ്ഞില്ല. എന്നാൽ കോട്ടയത്ത് പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ ഏറെ വൈകാരികമായാണ് എഡിജിപി പ്രസംഗിച്ചത്. മുഖ്യമന്ത്രിക്ക് വലിയ മനസുണ്ടുണ്ടെന്നും പോലീസ് സേനയോട് നല്ല അനുഭാവം കാട്ടിയെന്ന് എഡിജിപി പറഞ്ഞു.
സേനയില്‍ കൂടുതല്‍ പേര് വന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഇനിയൊരു അവസരം ഉണ്ടാകുമോ എന്നതിയാത്തതുകൊണ്ട് ഇപ്പോഴെങ്കിലും ഇത് പറയണമെന്ന് തോന്നിയെന്നും എഡിജിപി കൂട്ടിച്ചേർത്തു.
കോട്ടയത്ത് പോലീസ് അസോസിയേഷന് സമ്മേളനവേദിയിൽവച്ച് എഡിജിപി അടക്കം വേദിയിലിരിക്കെയാണ് അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.