മ​ല​പ്പു​റം: പു​ത്ത​ന​ത്താ​ണി​യി​ൽ കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പ​രേ​ത​നാ​യ കൂ​ളി​യാ​ട്ട് മൊ​യ്തു​ണ്ണി​യു​ടെ മ​ക​ൻ ശി​ഹാ​ബ് (42) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ള്ള ബ​ന്ധു​വി​നെ കാ​ണാ​ൻ ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ എ​തി​രേ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ശീ​യപാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മാ​ണി​തെ​ന്നാ​ണ് വി​വ​രം. ബൈ​ക്ക് അ​ല്​പ​ദൂ​രം വ​ലി​ച്ചുകൊ​ണ്ട് പോ​യ വാ​ഹ​നം ശി​ഹാ​ബി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി‌. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​യാ​ളു​ടെ ഭാ​ര്യ ഹൈറുന്നീസ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ഫാ​ത്തി​മ​യാ​ണ് ശി​ഹാ​ബി​ന്‍റെ മാ​താ​വ്. മ​ക്ക​ൾ: മു​സ്ലി​ഹ്‌, മു​ഹ്സി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: നി​യാ​സ്, ഫെ​ബി​ന. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ​ന്ദ​ലാം​കു​ന്ന് ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.