ലൈംഗീക പീഡനക്കേസ്; മുൻകൂർ ജാമ്യം തേടി നടൻ സിദ്ധിഖ് ഇന്ന് കോടതിയെ സമീപിച്ചേക്കും
Monday, September 2, 2024 6:55 AM IST
കൊച്ചി: ലൈംഗീക പീഡനക്കേസിൽ നടൻ സിദ്ധിഖ് ഇന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം.
അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്റെയും അഭിഭാഷകൻ വി.എസ്. ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.