കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Sunday, September 1, 2024 10:42 PM IST
ആലപ്പുഴ : കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിൻ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി കളത്തിൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.