തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

എ​ട്ടു ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും, ക​ർ​ണാ​ട​ക തീ​ര​ത്ത് ചൊ​വ്വാ​ഴ്ച വ​രെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ചൊ​വ്വാ​ഴ്ച വ​രെ ക​ർ​ണാ​ട​ക തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ബു​ധ​നാ​ഴ്ച വ​രെ മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം, വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തി​ന്റെ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 60 മു​ത​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന അ​റ​ബി​ക്ക​ട​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​വാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.