തൃ​ശൂ​ര്‍: ഒ​ഴു​കി​വ​രു​ന്ന തേ​ങ്ങ പെ​റു​ക്കാ​ൻ തോ​ട്ടി​ലി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ഇ​രി​ങ്ങ​പ്പു​റം മാ​ണി​ക്ക​ത്ത് പ​റ​മ്പി​ൽ പീ​ച്ചി​ലി കു​ഞ്ഞി​ക്ക​ണ്ടാ​രു​വി​ന്‍റെ മ​ക​ൻ ബി​ജു​വി​നെ (46) ആ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ളിയാ​ഴ്ച വീ​ടി​ന​ടു​ത്തു​ള്ള ചെ​മ്മ​ണൂ​ർ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന തേ​ങ്ങ​ക​ൾ പെ​റു​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​താ​കാ​മെ​ന്നാ​ണ് സം​ശ​യം. പ​ത്തു വ​യ​സു​ള്ള മ​ക​നോ​ട് വി​വ​രം പ​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​യാ​ൾ തോ​ട്ടി​ൽ ഇ​റ​ങ്ങി​യ​ത്.

എ​ന്നാ​ൽ രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി ര​ക്ഷ​സേ​ന​യും എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ല്ല. ചാ​ക്കി​ൽ നി​റ​ച്ചു വെ​ച്ച തേ​ങ്ങ​ക​ൾ തി​ര​ച്ചി​ലി​നി​ടെ ക​ണ്ടു​കി​ട്ടി​യി​രു​ന്നു.