തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേസി​ൽ പ്ര​തി​യാ​യ മു​കേ​ഷ് എം​എ​ൽ​എ​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള നി​ല​പാ​ടി​ൽ സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ആ​രോ​പ​ണ​വി​ധേ​യ​ർ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണെ​ന്ന് സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

യ​ഥാ​ർ​ഥ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് കു​ട പി​ടി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ആ​രോ​പ​ണ വി​ധേ​യ​രാ​യ ആ​ളു​ക​ളെ സംരക്ഷിക്കാൻ സിപിഎമ്മിൽ പവർഗ്രൂപ്പൂണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ലി​യ ഒ​രു സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെന്നും സതീശൻ ആരോപിച്ചു.

അ​തി​ക്ര​മം നേ​രി​ട്ട​വ​ർ ധൈ​ര്യ​മാ​യി വ​ന്ന് അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ല. മു​കേ​ഷ് എം​എ​ൽ​എ​യു​ടെ രാ​ജി​ക്കാ​യി പാ​ർ​ട്ടി​യി​ലെ ആ​ളു​ക​ൾ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രി അ​ന​ങ്ങു​ന്നി​ല്ല.

സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ എ​ന്തൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്? സ്ഥാ​ന​ത്ത് തു​ട​രാ​ൻ പോ​ലും മ​ന്ത്രി​ക്ക് അ​ർ​ഹ​ത​യി​ല്ല. മ​ന്ത്രി ന​ട​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെന്നും സതീശൻ വിമർശിച്ചു.