തൃ​ശൂ​ര്‍: സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ലോ​റി ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ദേ​ശീ​യ​പാ​ത തൃ​ത്ത​ല്ലൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​യും ലോ​റി ഡ്രൈ​വ​റു​മാ​യ അ​രു​ണ്‍(35) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 32 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ലോ​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രും ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രും ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് സാ​ബി​റി​ന് കൈ​ക്ക് പ​രി​ക്കേ​റ്റു.

കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ നി​ന്നും ഗു​രു​വാ​യൂ​രി​ലേ​യ്ക്ക് പോ​യ ബ​സ് തൃ​ത്ത​ല്ലൂ​ര്‍ പ​ഴ പോ​സ്റ്റോ​ഫീ​സ് സ്റ്റോ​പ്പി​ല്‍ ആ​ളെ ഇ​റ​ക്കി മു​ന്നോ​ട്ടെ​ടു​ക്കോ​മ്പാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.