കൊ​ച്ചി: ന​ട​ൻ സി​ദ്ദി​ഖ് പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് വി​ളി​ച്ച് വ​രു​ത്തി 2016 ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​മെ​യി​ൽ മു​ഖേ​ന ഡി​ജി​പി​ക്ക് അ​യ​ച്ച പ​രാ​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ സി​ദ്ദി​ഖ് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി വെ​ച്ചി​രു​ന്നു. സി​ദ്ദി​ഖി​നെ​തി​രെ തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ടെ​ന്ന് ന​ടി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ന​ടി​ക്കെ​തി​രെ സി​ദ്ദി​ഖ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ അ​ജ​ണ്ട​യു​ണ്ടെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.