പാ​ല​ക്കാ​ട്: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​റ്റ​നാ​ട് - ചാ​ലി​ശേ​രി റോ​ഡി​ൽ ന്യൂ​ബ​സാ​ർ സ്റ്റോ​പ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ലി​യ​പ​ള്ളി കോ​ട്ട ടി.​എ​സ്.​കെ. ന​ഗ​ർ സ്വ​ദേ​ശി ശ്രീ​പ്രി​യ​യാ​ണ് (19) മ​രി​ച്ച​ത്.

സ്റ്റോ​പ്പി​ൽ ബ​സി​റ​ങ്ങി റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം മു​റി​ച്ച് ക​ട​ന്ന ശ്രീ​പ്രി​യ​യെ കൂ​റ്റ​നാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ശ്രീ​പ്രി​യ​യു​ടെ അ​മ്മ എ​തി​ർ വ​ശ​ത്ത് ബ​സ് സ്റ്റോ​പ്പി​ൽ കാ​ത്ത് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ശ്രീ​പ്രി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.