കോ​ട്ട​യം: എം​സി റോ​ഡി​ൽ മ​ണി​പ്പു​ഴ​യി​ൽ പി​ക്ക​പ്പ് വാ​നും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന മ​നോ​ജ്, ഭാ​ര്യ പ്ര​സ​ന്ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.



പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് റോ​ഡി​ലേ​യ്ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ എ​തി​ർ ദി​ശ​യി​ൽ നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ദോ​സ്ത് പി​ക്ക​പ്പ് ഇ​വ​ർ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡ​രി​കി​ലേ​യ്ക്കു തെ​റി​ച്ചു വീ​ണ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചി​ങ്ങ​വ​നം പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്ത് എ​ത്തി​മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഭാ​ര്യ​യു​ടേ​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.