കൊ​ച്ചി: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ എം. മോ​ഹ​ൻ (76) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ 9.30ടെ​യാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി, വി​ട​പ​റ​യും മു​മ്പേ, പ​ക്ഷേ, അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത്, ഇ​സ​ബ​ല്ല, ഇ​ട​വേ​ള തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ്. 1978ൽ ​പു​റ​ത്തി​റ​ങ്ങി​യ വാ​ട​ക​വീ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​നാ​യി തു​ട​ക്കം കു​റി​ച്ച​ത്.

2005ൽ പുറത്തിറങ്ങിയ ദി ക്യാമ്പസ് എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം. അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത്, മു​ഖം, ശ്രു​തി, ആ​ലോ​ലം വി​ട​പ​റ​യും മു​മ്പേ എ​ന്നീ അ​ഞ്ചു സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യും എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​തി​ലെ ഇ​നി​യും വ​രൂ, ക​ഥ​യ​റി​യാ​തെ എ​ന്നി​വ​യു​ടെ ക​ഥ​യും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​ണ്.

20 ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു. പ്ര​ണ​യ​മാ​യി​രു​ന്നു മോ​ഹ​ന്‍റെ ഇ​ഷ്ട​പ്ര​മേ​യം. മി​ക​ച്ച പാ​ട്ടു​ക​ൾ മോ​ഹ​ൻ സി​നി​മ​ക​ളു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

താ​ര​സം​ഘ​ട​ന​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ​ട​വേ​ള ബാ​ബു​വി​ന് ഈ ​പേ​ര് വ​ന്ന​തും മോ​ഹ​ന്‍റെ ചി​ത്ര​മാ​യ ഇ​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​നാ​ണ്.

പി. ​വേ​ണു​വി​ന്‍റെ സ​ഹാ​യി എ​ന്ന നി​ല​ക്കാ​ണ് മോ​ഹ​ൻ സി​നി​മ മേ​ഖ​ല​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് ജോ​ൺ​പോ​ളു​മാ​യു​ള്ള സൗ​ഹൃ​ദം അ​ദ്ദേ​ഹ​ത്തെ ക​ലാ​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും മി​ക​വാ​ർ​ന്ന ചി​ത്ര​ങ്ങ​ളൂ​ടെ സം​വി​ധാ​യ​ക​നാ​ക്കി.

പ​ത്മ​രാ​ജ​നോ​ടൊ​ത്ത് ഇ​ട​വേ​ള, ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മ​ല​യാ​ള​സി​നി​മ​യി​ലെ സു​വ​ർ​ണ​കാ​ല​ഘ​ട്ട​മാ​യ എ​ൺ​പ​തു​ക​ളി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു മോ​ഹ​ൻ.

മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ൾ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക​യാ​യ അ​നു​പ​മ​യെ ആ​ണ് അ​ദ്ദേ​ഹം വി​വാ​ഹം ചെ​യ്ത​ത്. പു​ര​ന്ദ​ര്‍, ഉ​പേ​ന്ദ​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ൾ

വാ​ട​ക​വീ​ട് (1978), ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി (1978), ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ (1978), സൂ​ര്യ​ദാ​ഹം (1979), കൊ​ച്ചു കൊ​ച്ചു തെ​റ്റു​ക​ൾ (1979), വി​ട​പ​റ​യും മു​മ്പേ (1981), ക​ഥ​യ​റി​യാ​തെ (1981), നി​റം മാ​റു​ന്ന നി​മി​ഷ​ങ്ങ​ൾ (1982), ഇ​ള​ക്ക​ങ്ങ​ൾ (1982), ഇ​ട​വേ​ള (1982), ര​ച​ന (1983), ആ​ലോ​ലം (1982), പ​ക്ഷേ (1994), മു​ഖം (1990), ഇ​സ​ബ​ല്ല (1988), ശ്രു​തി (1987),തീ​ർ​ത്ഥം (1987),ഒ​രു ക​ഥ ഒ​രു നു​ണ​ക്ക​ഥ (1986), മം​ഗ​ളം നേ​രു​ന്നു (1984), അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത് (1999).