ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ലി​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം. എ​ട്ട് കി​ലോ​യോ​ളം വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണം പൊ​തി​ഞ്ഞ ആ​റ് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി. ഏ​ക​ദേ​ശം 13 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞു.

ജ്വ​ല്ല​റി​യു​ടെ ഓ​ടി​ള​ക്കി​യാ​ണ് ക​ള്ള​ൻ അ​ക​ത്തു​ക​യ​റി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ക​ട​യു​ടെ പി​ന്നി​ലൂ​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ ഇ​ള​ക്കി ക​യ​റു​ന്ന ക​ള്ള​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. മു​ഖം​മൂ​ടി​യും കൈ​യു​റ​ക​ളും ധ​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. അ​ല​മാ​ര​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണു മോ​ഷ​ണം പോ​യ​ത്.