കൊ​ച്ചി: കോ​ത​മം​ഗ​ലം നേ​ര്യ​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ഇ​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​മ​ല​ക്ക​ണ്ടം സ്വ​ദേ​ശി​നി പാ​ക്കാ​ട്ട് കൗ​സ​ല്യ ത​ങ്ക​പ്പ​ൻ (68) ആ​ണ് മ​രി​ച്ച​ത്.

സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി മു​ന്നോ​ട്ടു നീ​ങ്ങു​മ്പോ​ൾ അ​തേ ബ​സ് ത​ന്നെ​യാ​ണ് കൗ​സ​ല്യ​യെ ഇ​ടി​ച്ചി​ട്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ല്കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.