ക​ണ്ണൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും വാ​ങ്ങി തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടാ​ളി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ൻ അ​റാ​ഫ​ത്തി​നെ​തി​രെ​യാ​ണ്(28) പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2018 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന‌​ട​ക്കു​ന്ന​ത്. യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും യു​വാ​വ് വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

വി​ദേ​ശ​ത്തു​ള്ള യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും അ​ത് തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.