ദുലീപ് ട്രോഫി; ഇന്ത്യ എമികച്ച നിലയില്‍
Thursday, September 12, 2024 6:23 PM IST
അനന്ത്പൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യഎ മികച്ച നിലയില്‍. ടോസ് നേടിയ ഇന്ത്യഡി എടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ ഇന്ത്യഎ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ്.
ഒരു ഘട്ടത്തില്‍ അഞ്ചിന് 93 എന്ന നിലയിൽ കൂട്ടതകർച്ച നേരിട്ട ടീമിനെ മുലാനി - കൊട്ടിയന്‍ കൂട്ടുകെട്ട് നോടിയ 91 റണ്‍സാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. 88 റണ്‍സുമായി ബാറ്റ് ചെയ്യുന്ന ഷംസ് മുലാനിയാണ് ഇന്ത്യ എയുടെ ടോപ് സ്കോറര്‍.
തനുഷ് കൊട്ടിയന്‍ 53 റണ്‍സെടുത്തു. ഹര്‍ഷിത് റാണ, വിദ്വത് കവരേപ്പ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസൺ ദുലീപ് ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു.