ന്യൂ​ഡ​ൽ​ഹി: കൈ​ക്കൂ​ലി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ മൂ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി.വി​വി​ധ കേ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്.

ഒ​രു എ​സ്ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും എ​സ്ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യ​വ​സാ​യി​യി​ൽ​നി​ന്ന് 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് നാ​ല് ഉ​ദ്യോ​സ്ഥ​രെ ര​ണ്ടാ​ഴ്ച മു​ന്പ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.