മൂന്നാംദിനവും അനക്കമില്ല; സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Thursday, September 5, 2024 11:46 AM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നാംദിനവും മാറ്റമില്ലാതെ സ്വർണവില. ഒരു പവന് സ്വര്‍ണത്തിന് 53,360 രൂപയിലും ഗ്രാമിന് 6,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,530 രൂപയാണ്.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഓഗസ്റ്റ് 28ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവില 360 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.
അതേസമയം തുടർച്ചയായ ഇടിവാണ് വെള്ളിയുടെ വിലയിലുണ്ടായത്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.