ഓണാഘോഷം ഒഴിവാക്കാനാവില്ല: മുഖ്യമന്ത്രി
Thursday, September 5, 2024 6:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം പൂർണമായി ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളാണ് വേണ്ടെന്ന് വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സപ്ലൈക്കോ ഓണം ഫെയർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വർഷവും ഓണക്കാലത്ത് സർക്കാർ വിപണി ഇടപെടൽ നടത്താറുണ്ട്. സർക്കാർ ഇടപെടൽ കാരണം ഇന്ത്യയിൽ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
വിപണി ഇടപെടൽ ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിൽ ഒരു സംശയവുമില്ല. സപ്ലൈക്കോ പ്രവർത്തനത്തിലൂടെ ജനം സർക്കാരിനേയും വിലയിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.