ഗാസയിൽ 1,89,000 കുട്ടികൾക്ക് പോളിയോ വാക്സിൻ
Thursday, September 5, 2024 2:03 AM IST
ഗാസ: ഗാസയിൽ 1,89,000 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയതായി യുനിസെഫ്. 10 വയസിനു താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ മധ്യഗാസയിൽ മാത്രം 500ലധികം സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു സംഘടന അറിയിച്ചു.
ഗാസയുടെ വടക്കും തെക്കും ഭാഗങ്ങളിൽ വാക്സിനേഷൻ യജ്ഞം വ്യാപിപ്പിക്കുമെന്ന് യുഎൻ ഏജൻസി പറയുന്നു. 640,000 കുട്ടികൾക്ക് വാക്സിൻ നൽകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
25 വർഷത്തിനിടെ ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്തതിനു ശേഷമാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. പോളിയോ ബാധിച്ച 10 വയസുകാരന്റെ കാൽ തളർന്നുപോയതായാണു റിപ്പോർട്ട്.