യൂത്ത് ബാസ്കറ്റ്
Friday, July 19, 2024 12:04 AM IST
കോട്ടയം: കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 40ാമത് കേരള സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്, വാഴക്കുളത്ത് കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഇൻഡോർ കോർട്ടുകളിൽ ഓഗസ്റ്റ് 24 മുതൽ 28 വരെ നടത്തപ്പെടും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മത്സരങ്ങൾ നടക്കും.