കോ​​​ബെ (ജ​​​പ്പാ​​​ൻ): ലോ​​​ക പാ​​​രാ അ​​​ത്‌​​ല​​​റ്റി​​​ക്സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പു​​​രു​​​ഷ​​ന്മാ​​​രു​​​ടെ എ​​​ഫ്64 വി​​​ഭാ​​​ഗം ജാ​​​വ​​​ലി​​​ൻ ത്രോ​​​യി​​​ൽ നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ സു​​​മി​​​ത് ആ​​​ന്‍റി​​​ൽ സ്വ​​​ർ​​​ണം നി​​​ല​​​നി​​​ർ​​​ത്തി.

പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ലെ സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​വു​​കൂ​​​ടി​​​യാ​​​ണ് ആ​​​ന്‍റി​​​ൽ. ഹൈ​​​ജം​​​പി​​​ൽ ത​​​ങ്ക​​​വേ​​​ലു മാ​​​രി​​​യ​​​പ്പ​​​നും ക്ല​​​ബ് ത്രോ​​​യി​​​ൽ എ​​​ക്ത ഭ​​​യാ​​​നും സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​തോ​​​ടെ ഇ​​​ന്ത്യ​​​ക്ക് ഇ​​​ന്ന​​​ലെ മൂ​​​ന്നു സ്വ​​​ർ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു മെ​​​ഡ​​​ൽ നേ​​​ടി.

നാ​​​ലു സ്വ​​​ർ​​​ണം, നാ​​​ലു വെ​​​ള്ളി, ര​​​ണ്ടു വെ​​​ങ്ക​​​ല​​​വു​​​മാ​​​യി ഇ​​​ന്ത്യ മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്. ചൈ​​​ന (15 സ്വ​​​ർ​​​ണം, 13 വെ​​​ള്ളി, 13 വെ​​​ങ്ക​​​ലം) ഒ​​​ന്നാ​​​മ​​​തും ബ്ര​​​സീ​​​ൽ (14 സ്വ​​​ർ​​​ണം, 6 വെ​​​ള്ളി, 5 വെ​​​ങ്ക​​​ലം) ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്.


ടോ​​​ക്കി​​​യോ പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ലും 2023 ലോ​​​ക പാ​​​രാ അ​​​ത്‌​​ല​​​റ്റി​​​ക്സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലും സ്വ​​​ർ​​​ണം നേ​​​ടി​​​യ ആ​​​ന്‍റി​​​ൽ 69.50 മീ​​​റ്റ​​​ർ ദൂ​​​രം ജാ​​​വ​​​ലി​​​ൻ പാ​​​യി​​​ച്ചാ​​​ണ് സ്വ​​​ർ​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ​​ത​​​ന്നെ സ​​​ന്ദീ​​​പി​​​നാ​​​ണു വെ​​​ങ്ക​​​ലം.

പു​​​രു​​​ഷ​​ന്മാ​​​രു​​​ടെ ടി63 ​​​ഹൈ​​​ജം​​​പി​​​ൽ 1.88 മീ​​​റ്റ​​​ർ ചാ​​​ടി​​​യാ​​​ണ് മാ​​​രി​​​യ​​​പ്പ​​​ൻ സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്. സീ​​​സ​​​ണി​​​ലെ മി​​​ക​​​ച്ച ദൂ​​​രം ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് എ​​​ക്ത (20.12 മീ​​​റ്റ​​​ർ) എ​​​ഫ്51 വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ​​ത​​​ന്നെ കാ​​​ശി​​​ഷ് ല​​​ക്ര​​​യ്ക്കാ​​​ണു വെ​​​ള്ളി.