ട്രീ​സ ജോ​ളി​ക്ക് ഇ​ര​ട്ട മെ​ഡ​ൽ
ട്രീ​സ ജോ​ളി​ക്ക് ഇ​ര​ട്ട മെ​ഡ​ൽ
Tuesday, August 9, 2022 12:39 AM IST
ബെ​ർ​മിം​ഗ്ഹാം: 22-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ൺ താ​ര​മാ​യ ട്രീ​സ ജോ​ളി​ക്ക് ഇ​ര​ട്ട മെ​ഡ​ൽ. ബാ​ഡ്മി​ന്‍റ​ൺ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ ട്രീ​സ ജോ​ളി​യും ഗാ​യ​ത്രി ഗോ​പീ​ച​ന്ദും വ​നി​താ ഡ​ബി​ൾ​സി​ൽ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ചെ​ൻ ഹ​സ്വാ​ൻ യു - ​ഗ്രോ​ന്യ സോ​മ​ർ​വി​ല്ല സ​ഖ്യ​ത്തെ​യാ​ണ് ട്രീ​സ ജോ​ളി​യും ഗാ​യ​ത്രി ഗോ​പീ​ച​ന്ദും കീ​ഴ​ട​ക്കി​യ​ത്. 21-15, 21-18ന് ​ആ​യി​രു​ന്നു ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​ന്‍റെ വെ​ങ്ക​ല ജ​യം. ക​ണ്ണൂ​ർ പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​ണ് ട്രീ​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.