പി​​​എ​​​സ്ജി​​​ക്കു സ​​​മ​​​നി​​​ല
Monday, May 10, 2021 11:50 PM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ലീ​​​ഗ് വ​​​ണ്‍ ഫു​​​ട്‌​​​ബോ​​​ള്‍ 2020-21 സീ​​​സ​​​ണ്‍ കി​​​രീ​​​ട​​​ത്തി​​​നാ​​​യി പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​യി. ലീ​​​ഗി​​​ല്‍ ഇ​​​നി ര​​​ണ്ടു മ​​​ത്സ​​​രം കൂ​​​ടി​​​യു​​​ള്ള​​​പ്പോ​​​ള്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ പാ​​​രി സാ​​​ന്‍ ഷെ​​​ര്‍മ​​​യി​​​ന്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ലി​​​ലെ​​​യാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. എ​​​എ​​​സ് മോ​​​ണ​​​ക്കോ മൂ​​​ന്നാ​​​മ​​​തും.

പി​​​എ​​​സ്ജി​​​യു​​​ടെ കി​​​രീ​​​ട​​​പ്ര​​​തീ​​​ക്ഷ​​​ക​​​ള്‍ക്കു സ്റ്റേ​​​ഡ് റെ​​​നേ​​​യു​​​മാ​​​യു​​​ള്ള 1-1 ​സ​​​മ​​​നി​​​ല​​​യോ​​​ടെ തി​​​രി​​​ച്ച​​​ടി​​​യേ​​​റ്റു. 36 ക​​​ളി​​​യി​​​ല്‍ 76 പോ​​​യി​​​ന്‍റാ​​​ണു പി​​​എ​​​സ്ജി​​​ക്ക്. ലി​​​ലെ​​​യ്ക്ക് 79 പോ​​​യി​​​ന്‍റും. ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ലി​​​ലെ 3-0ന് ​​​ലെ​​​ന്‍സി​​​നെ തോ​​​ല്‍പ്പി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള മോ​​​ണ​​​ക്കോ 1-0ന് ​​​സ്‌​​​റ്റേ​​​ഡ് ഡി ​​​റീം​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 74 പോ​​​യി​​​ന്‍റാ​​ണ് മോ​​​ണ​​​ക്കോ​​​യ്ക്ക്.


45+6-ാം മി​​​നി​​​റ്റി​​​ല്‍ നെ​​​യ്മ​​​ര്‍ പെ​​​ന​​​ല്‍റ്റി​​​യി​​​ലൂ​​​ടെ പി​​​എ​​​സ്ജി​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. എ​​​ന്നാ​​​ല്‍ ലീ​​​ഡ് ഉ​​​യ​​​ര്‍ത്താ​​​ന്‍ പി​​​എ​​​സ്ജി​​​ക്കാ​​​യി​​​ല്ല. 70-ാം മി​​​നി​​​റ്റി​​​ല്‍ സെ​​​ര്‍ഹൗ ഗ്യു​​​റേ​​​സി സ​​​മ​​​നി​​​ല നേ​​​ടി.

മോ​​​ണ​​​ക്കോ​​​യ്ക്കാ​​​യി 20-ാം മി​​​നി​​​റ്റി​​​ല്‍ എ​​​ലി​​​യ​​​ട്ട് മ​​​റ്റാ​​​സോ​​​യാ​​ണു ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. ജ​​​യ​​​ത്തോ​​​ടെ മോ​​​ണ​​​ക്കോ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് പ്ര​​​തീ​​​ക്ഷ​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.