കെപിഎൽ: എംഎ അക്കാഡമി ജയിച്ചു
Monday, March 8, 2021 12:32 AM IST
കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിവസം ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ കെഎസ്ഇബിയെ കോതമംഗലം എംഎ ഫുട്ബോള്‍ അക്കാഡമി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എംഎ ഫുട്ബോള്‍ അക്കാദമിയുടെ വിജയം.