ദ​ക്ഷി​ണേ​ന്ത്യ​ന്‍ ജൂ​ണി​യ​ർ മീ​റ്റ് : റിക്കാർഡ് ദിനം
ദ​ക്ഷി​ണേ​ന്ത്യ​ന്‍ ജൂ​ണി​യ​ർ മീ​റ്റ് : റിക്കാർഡ് ദിനം
Sunday, February 28, 2021 12:10 AM IST
തേ​​​ഞ്ഞി​​​പ്പ​​​ലം: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ ജൂ​​​ണി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ന്‍റെ ര​​​ണ്ടാം ദി​​​നം റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ പെ​​​രു​​​മ​​​ഴ. കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​പ​​​ർ​​​ണ റോ​​​യ്, ആ​​​ൻ​​​സി സോ​​​ജ​​​ൻ, കെ​​​സി​​​യ മ​​​റി​​​യം ബെ​​​ന്നി എ​​​ന്നി​​​വ​​​രു​​​ടേ​​​ത​​​ട​​​ക്കം 11 മീ​​​റ്റ് റി​​​ക്കാ​​​ര്‍​ഡു​​​ക​​​ൾ ഇന്നലെ പി​​​റ​​​ന്നു.

അ​​​ണ്ട​​​ര്‍- 20 വ​​​നി​​​ത 100 മീ​​​റ്റ​​​ര്‍ ഹ​​​ര്‍​ഡി​​​ല്‍​സി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​പ​​​ര്‍​ണ റോ​​​യ് (14.14 സെ​​​ക്ക​​​ൻ​​​ഡ്), അ​​​ണ്ട​​​ര്‍- 20 വ​​​നി​​​ത ലോം​​​ഗ് ജം​​​പി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഇ. ​​​ആ​​​ന്‍​സി സോ​​​ജ​​​ന്‍ (6.28 മീ​​​റ്റ​​​ർ), അ​​​ണ്ട​​​ര്‍- 20 വ​​​നി​​​ത​​​ക​​​ളു​​​ടെ ഹാ​​​മ​​​ര്‍ ത്രോ​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കെ​​​സി​​​യ മ​​​റി​​​യം ബെ​​​ന്നി (49 മീ​​​റ്റ​​​ർ) എ​​​ന്നി​​​വർ റി​ക്കാ​ർ​ഡ് ബു​ക്കി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി.

അ​ണ്ട​ർ-14 പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ എ​സ്. സൈ​ന, അ​ണ്ട​ർ-16 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ കെ.​സി. ശ​ര​വ​ണ്‍, അ​ണ്ട​ർ -18 ആ​ണ്‍​കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ വി. ​മു​ഹ​മ്മ​ദ് ഹ​ന്നാ​ന്‍ വെ​ള്ള​ച്ചാ​ലി​ല്‍, അ​ണ്ട​ർ-20 ആ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ള്‍വാ​ള്‍​ട്ടി​ല്‍ കെ. ​അ​തു​ല്‍ രാ​ജ് എ​ന്നി​വ​ർ ഇ​ന്ന​ലെ കേ​ര​ള​ത്തി​നു സ്വ​ർ​ണം സ​മ്മാ​നി​ച്ചു.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ വേ​ണ്ട​ത്ര പ​രി​ശീ​ല​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ദേ​ശീ​യ മീ​റ്റി​ലും റി​ക്കാ​ര്‍​ഡി​ട്ട് കെ​സി​യ മ​റി​യം ബെ​ന്നി​യു​ടെ മി​ന്നും പ്ര​ക​ട​നം. അ​ണ്ട​ർ- 20 ഹാ​മ​ര്‍ ത്രോ​യി​ല്‍ 49 മീ​റ്റ​ർ ദൂ​രം കു​റി​ച്ച് ത​മി​ഴ്‌​നാ​ടി​ന്‍റെ ജി. ​ശു​ഭ 2000ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ കു​റി​ച്ച 47.92 മീ​റ്റ​റി​ന്‍റെ റി​ക്കാ​ര്‍​ഡ് തി​രു​ത്തു​ക​യാ​യി​രു​ന്നു. എം​എ കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​യാ​ണ്. പി .​ഐ. ബാ​ബു​വാ​ണ് പ​രി​ശീ​ല​ക​ന്‍.


ഹർഡിൽസിൽ ഇരട്ടമെഡൽ

അ​​​ണ്ട​​​ര്‍- 20 വ​​​നി​​​ത 100 മീ​​​റ്റ​​​ര്‍ ഹ​​​ര്‍​ഡി​​​ല്‍​സി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നാ​​​യി നേ​​​ട്ടം കൊ​​​യ്ത് അ​​​പ​​​ര്‍​ണ റോ​​​യി​​​യും ആ​​​ന്‍ റോ​​​സ് ടോ​​​മി​​​യും.

കൂ​​​ട​​​ര​​​ഞ്ഞി സ്വ​​​ദേ​​​ശി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ലെ ബി​​​കോം വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യു​​​മാ​​​യ അ​​​പ​​​ര്‍​ണ റോ​​​യ് 100 മീ​​​റ്റ​​​ര്‍ ഹ​​​ര്‍​ഡി​​​ല്‍​സി​​​ല്‍ 14.14 സെ​​​ക്ക​​​ൻ​​​ഡി​​​ല്‍ ഫി​​​നി​​​ഷ് ചെ​​​യ്ത് പു​​​തി​​​യ റി​​​ക്കാ​​​ര്‍​ഡി​​​ട്ടു. 2017ല്‍ ​​​ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്‍റെ ആ​​​ര്‍. നി​​​ത്യ 14.33 സ​​​മ​​​യ​​​ത്തി​​​ല്‍ കു​​​റി​​​ച്ച റി​​​ക്കാ​​​ര്‍​ഡാ​​​ണ് അ​​​പ​​​ര്‍​ണ റോ​​​യ് മ​​​റി​​​ക​​​ട​​​ന്ന​​​ത്. നാ​​​ട്ടി​​​ക സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ താ​​​ര​​​വും തൃ​​​ശൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ര്‍​ഷ ബി​​​കോം വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യു​​​മാ​​​യ ആ​​​ന്‍ റോ​​​സ് ടോ​​​മിക്കാണ് വെ​​​ള്ളി​​​.

മീ​റ്റി​ൽ ത​​​മി​​​ഴ്നാ​​​ടാ​​​ണ് മു​​​ന്നി​​​ൽ. 24 സ്വ​​​ര്‍​ണം, 29 വെ​​​ള്ളി, 21 വെ​​​ങ്ക​​​ലം. കേ​​​ര​​​ളം തൊ​​​ട്ടു​​​പി​​​റ​​​കി​​​ൽ. 17 സ്വ​​​ര്‍​ണം, 28 വെ​​​ള്ളി, 22 വെ​​​ങ്ക​​​ലം. ക​​​ർ​​​ണാ​​​ട​​​ക മൂ​​​ന്നാ​​​മ​​​ത്. 14 സ്വ​​​ര്‍​ണം, എ​​​ട്ട് വെ​​​ള്ളി, 10 വെ​​​ങ്ക​​​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.