ഇ​ന്‍റ​റി​നും അ​ത്‌​ലാ​ന്‍റ​യ്ക്കും ജ​യം
ഇ​ന്‍റ​റി​നും അ​ത്‌​ലാ​ന്‍റ​യ്ക്കും ജ​യം
Wednesday, July 29, 2020 11:30 PM IST
മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നും അ​ത്‌​ലാ​ന്‍റ​യ്ക്കും ജ​യം. ലീ​ഗി​ല്‍ ഒ​രു മ​ത്സ​രംകൂ​ടി​ ശേ​ഷി​ക്കേ ഇ​ന്‍റ​റും അ​ത്‌​ലാ​ന്‍റ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഇ​ന്‍റ​റി​നു 79 പോ​യി​ന്‍റും അ​ത്‌​ലാ​ന്‍റ​യ്ക്ക് 78 പോ​യി​ന്‍റു​മാ​ണ്. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ 2-0ന് ​നാ​പ്പോ​ളി​യെ തോ​ല്‍പ്പി​ച്ചു.

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍നി​ന്നു​മി​റ​ങ്ങി​യ ലൗ​ടാ​റോ മാ​ര്‍ട്ടി​ന്‍സി​ന്‍റെ മി​ക​ച്ച ഗോ​ളി​ലാ​ണ് ഇ​ന്‍റ​ര്‍ ജ​യം ഉ​റ​പ്പി​ച്ച​ത്. 11-ാം മി​നി​റ്റി​ല്‍ ഡാ​നി​ലോ ഡി ​ആം​ബ്രോ​സി​യോ​യു​ടെ ഗോ​ളി​ല്‍ ആ​തി​ഥേ​യ​ര്‍ മു​ന്നി​ലെ​ത്തി​യി​രു​ന്നു. തി​രി​ച്ച​ടി​ക്കാ​ന്‍ നാ​പ്പോ​ളി​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഒ​ന്നും വ​ല​യി​ലെ​ത്തി​യി​ല്ല. 74-ാം മി​നി​റ്റി​ല്‍ മാ​ര്‍ട്ടിൻസി​ന്‍റെ ഗോ​ളു​മെ​ത്തി​യ​തോ​ടെ ഇ​ന്‍റ​ര്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി.


ഒ​രു ഗോ​ളി​നു പി​ന്നി​ലായശേ​ഷം ര​ണ്ടു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചാ​ണ് അ​ത്‌​ലാ​ന്‍റ എ​വേ മ​ത്സ​ര​ത്തി​ല്‍ പാ​ര്‍മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 43-ാം മി​നി​റ്റി​ല്‍ ഡി​യാ​ന്‍ കു​ലു​സെ​വി​സ്‌​കി​യു​ടെ ഗോ​ളി​ല്‍ പാ​ര്‍മ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ റ​സ് ലാ​ന്‍ മാ​ലി​നോ​വ്‌​സ്‌​കി, അ​ല​ജാ​ന്‍ഡ്രോ ഗോ​മ​സ് എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ അ​ത്‌​ല​ന്‍റ​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ചു.

ഞാ​യ​റാ​ഴ്ച ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​റും അ​ത്‌​ലാ​ന്‍റ​യും ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.