ക​​ടു​​വ​​ക​​ൾ​​ക്ക് ഇ​​ന്നിം​​ഗ്സ് ജ​​യം
ക​​ടു​​വ​​ക​​ൾ​​ക്ക് ഇ​​ന്നിം​​ഗ്സ് ജ​​യം
Wednesday, February 26, 2020 12:31 AM IST
ധാ​​ക്ക: സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രാ​​യ ഏ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബം​​ഗ്ലാ​​ദേ​​ശ് ഇ​​ന്നിം​​ഗ്സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്നിം​​ഗ്സി​​നും 106 റ​​ണ്‍​സി​​നു​​മാ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ജ​​യം.

സ്കോ​​ർ: സിം​​ബാ​​ബ് വെ 265, 189. ​​ബം​​ഗ്ലാ​​ദേ​​ശ് 560/6 ഡി​​ക്ല​​യേ​​ർ​​ഡ്. ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി​​യ മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം (318 പ​​ന്തി​​ൽ 203 നോ​​ട്ടൗ​​ട്ട്) ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. മു​​ഷ്ഫി​​ക്ക​​റി​​നൊ​​പ്പം ക്യാ​​പ്റ്റ​​ൻ മൊ​​മി​​നു​​ൾ ഹ​​ഖും (234 പ​​ന്തി​​ൽ 132 റ​​ണ്‍​സ്) മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. ഇ​​വ​​ർ​​ക്കു പു​​റ​​മേ ന​​ജ്മു​​ൾ ഹു​​സൈ​​ൻ ഷാ​​ന്‍റോ (71), ലി​​ട​​ണ്‍ ദാ​​സ് (53) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യി​​രു​​ന്നു.


295 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ സിം​​ബാ​​ബ് വെ, ​​ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ക്യാ​​പ്റ്റ​​ൻ ക്രെ​​യ്ഗ് ഇ​​ർ​​വി​​നും (43) തി​​മി​​സെ​​ൻ മ​​റു​​മ​​യും (41) സി​​ക്ക​​ന്ദ​​ർ റാ​​സ​​യും (37) ചെ​​റു​​ത്തു​​നി​​ൽ​​പ്പി​​നു​​ ശ്ര​​മി​​ച്ചെ​​ങ്കി​​ലും അ​​തു​​ മ​​തി​​യാ​​യി​​ല്ല. 82 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ന​​യീം ഹ​​സ​​നും 78 റ​​ണ്‍​സി​​ന് നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ തൈ​​ജു​​ൾ ഇ​​സ്‌​ലാ​​മും ചേ​​ർ​​ന്ന് സിം​​ബാ​​ബ്‌​വെ​​യെ 189ന് ​​എ​​റി​​ഞ്ഞി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.