സ​ത്യ​സെ​ൻ​സിം​ഗ് ബ്ലാ​സ്റ്റേ​ഴ്സി​ൽ
സ​ത്യ​സെ​ൻ​സിം​ഗ്  ബ്ലാ​സ്റ്റേ​ഴ്സി​ൽ
Saturday, August 17, 2019 10:42 PM IST
കൊ​​​ച്ചി: മ​​​ണി​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ത്യ​​​സെ​​​ൻ​ സിം​​​ഗ് ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ന്‍റെ 2019-2020 സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള​ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ക​​​ളി​​​ക്കും. 27 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ സ​​​ത്യ​​​സെ​​​ൻ സിം​​​ഗ് നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡ് എ​​​ഫ്സി​​​യി​​​ൽ​​നി​​​ന്നാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ എ​​​ത്തി​​​യ​​​ത്. 2015 മു​​​ത​​​ൽ ഐ​​​എ​​​സ്എ​​​ലി​​​ൽ ക​​​ളി​​​ച്ചു വ​​​രു​​​ന്ന സ​​​ത്യ​​​സെ​​​ൻ സിം​​​ഗ്, മു​​​ൻ​​​പ് ഡ​​​ൽ​​​ഹി​ ഡൈ​​​നാ​​​മോ​​​സ്, നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡ് എ​​​ഫ്സി, ഡി​​​എ​​​സ്കെ ശി​​​വാ​​​ജി​​​യ​​​ൻ​​​സ്, സാ​​​ൽ​​​ഗോ​​​ക്ക​​​ർ എ​​​ഫ്സി, റോ​​​യ​​​ൽ വാ​​​ഹിം​​​ഗ്ഡോ​​​ഹ് തു​​​ട​​​ങ്ങി​​​യ ക്ല​​​ബ്ബു​​​ക​​​ളി​​​ലും ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി ത​​​വ​​​ണ ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ ടീം ​​​ജ​​​ഴ്സി​​​യും അ​​​ണി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.