കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
Thursday, April 25, 2024 1:42 AM IST
കോ​​ഴി​​ക്കോ​​ട്: യൂ​​ട്യൂ​​ബ് ചാ​​ന​​ൽ വ​​ഴി റി​​ട്ട​​യേ​​ഡ് ജ​​ഡ്ജി ബി. ​​ക​​മാ​​ൽ പാ​​ഷ, വ​​ട​​ക​​ര ലോ​​ക​​സ​​ഭാ മ​​ണ്ഡ​​ലം ഇ​​ട​​തു​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി കെ.​​കെ. ശൈ​​ല​​ജ​​യ്ക്കെ​​തി​​രേ വ്യ​​ക്തിഹ​​ത്യാ പരാമർശം ന​​ട​​ത്തി​​യെ​​ന്ന് എ​​ൽ​​ഡി​​എ​​ഫ് വ​​ട​​ക​​ര ലോ​​ക​​സ​​ഭാ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​രോ​​പി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​പ്പു പെ​​രു​​മാ​​റ്റ ച​​ട്ട​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​വും സ്ത്രീവി​​രു​​ദ്ധ​​വു​​മാ​​യ അ​​ധി​​ക്ഷേ​​പ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ച്ചു മാ​​പ്പു പ​​റ​​യു​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ നി​​യ​​മന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. ഭാ​​സ്ക​​ര​​ൻ, സെ​​ക്ര​​ട്ട​​റി വ​​ത്സ​​ൻ പാ​​നോ​​ളി എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.


മു​​ൻ ന്യാ​​യാ​​ധി​​പ​​ൻ എ​​ന്ന നി​​ല​​യി​​ൽ ത​​നി​​ക്കു​​ള്ള സാ​​മൂ​​ഹി​​ക സ്വീ​​കാ​​ര്യ​​ത​​യെ ദു​​രു​​പ​​യോ​​ഗം ചെ​​യ്താ​​ണ് വ​​സ്തു​​താവി​​രു​​ദ്ധ​​വും സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തു​​മാ​​യ വീ​​ഡി​​യോ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക്കുവേ​​ണ്ടി​​യു​​ള്ള ക​​മാ​​ൽ പാ​​ഷ​​യു​​ടെ വി​​ല​​കു​​റ​​ഞ്ഞ രാ​​ഷ്‌ട്രീ​​യ പ്ര​​ചാ​​ര​​ണ​​മാ​​ണിതെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.