പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സ് കൗ​ണ്‍​സി​ലി​ന് പ​രാ​തി ന​ൽ​കി
പ്ര​തി​പ​ക്ഷ നേ​താ​വ്  പ്ര​സ് കൗ​ണ്‍​സി​ലി​ന്  പ​രാ​തി ന​ൽ​കി
Monday, April 22, 2024 5:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സിപിഎം മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​സ് കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി. കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ​​​യും കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ച്ച് ‘പ്രോ​​​ണ്‍​ഗ്ര​​​സ് ’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ ഏ​​​പ്രി​​​ൽ 18ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വാ​​​ർ​​​ത്ത​​​യ്ക്കെ​​​തി​​​രേയാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​രാ​​​തി ന​​​ൽ​​​കി​​​യത്.

വാ​​​ർ​​​ത്ത​​​ക​​​ൾ, കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ, അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ, പൊ​​​തു​​​ജ​​​ന താ​​​ത്പ​​​ര്യ​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന്യാ​​​യ​​​വും കൃ​​​ത്യ​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ല​​​ക്ഷ്യ​​​മെ​​​ന്ന് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം സം​​​ബ​​​ന്ധി​​​ച്ച് 2022ൽ ​​​പ്ര​​​സ് കൗ​​​ണ്‍​സി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​സ് കൗ​​​ണ്‍​സി​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കും വി​​​രു​​​ദ്ധ​​​മാ​​​ണ് ദേ​​​ശാ​​​ഭി​​​മാ​​​നി വാ​​​ർ​​​ത്ത. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ​​​ച്ച​​​ക്ക​​​ള്ളം പ്ര​​​ച​​​രി​​​പ്പി​​​ച്ച ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.