പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം
Friday, September 30, 2022 12:34 AM IST
കൊ​​ച്ചി: കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള സ​​ഹോ​​ദ​​യ കോം​​പ്ല​​ക്സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സി​​ബി​​എ​​സ്ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഇ​​ന്നു കൊ​​ച്ചി​​യി​​ൽ ആ​​രം​​ഭി​​ക്കും. ക​​ലൂ​​ർ ഗോ​​കു​​ലം പാ​​ർ​​ക്ക് ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ ആ​​യി​​ര​​ത്തോ​​ളം സ്കൂ​​ളു​​ക​​ളു​ടെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ പ​​ങ്കെ​​ടു​​ക്കും.


ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​സി​​ബി​​എ​​സ്ഇ അ​​ക്കാ​​ദ​​മി​​ക്സ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ജോ​​സ​​ഫ് ഇ​​മ്മാ​​നു​​വ​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള സ​​ഹോ​​ദ​​യ കോം​​പ്ല​​ക്സ് പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. സി​​ജ​​ൻ പോ​​ൾ ഊ​​ന്നു​​ക​​ല്ലേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.