ഫാ. മാ​ത്യു വ​ട​ക്കേ​മു​റി പു​ര​സ്കാ​രം പ്രഖ്യാപിച്ചു
ഫാ. മാ​ത്യു വ​ട​ക്കേ​മു​റി പു​ര​സ്കാ​രം പ്രഖ്യാപിച്ചു
Monday, June 17, 2019 12:58 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഈ ​​വ​​ര്‍​ഷ​​ത്തെ ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി വി​​ക​​സ​​ന പു​​ര​​സ്കാ​​രം പ്ര​​ഖ്യാ​​പി​​ച്ചു. ജൈ​​വ വൈ​​വി​​ധ്യ സം​​ര​​ക്ഷ​​ക​​നും പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ക​​നു​​മാ​​യ ദി​​വാ​​ക​​ര​​ന്‍ നീ​​ലേ​​ശ്വ​​രം ഒ​​ന്നാം സ്ഥാ​​ന​​ത്തി​​ന് അ​​ര്‍​ഹ​​നാ​​യി. വ​​നി​​താ ശ​​ക്തീ​​ക​​ര​​ണ​രം​​ഗ​​ത്തു ശ്ര​​ദ്ധേ​​യ​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ത്രേ​​സ്യാ​​മ്മ മാ​​ത്യു ര​​ണ്ടാം സ്ഥാ​​ന​​വും ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ളെ അ​​തി​​ജീ​​വി​​ച്ചു​​കൊ​​ണ്ടു ജീ​​വ​​കാ​​രു​​ണ്യ​​രം​​ഗ​​ത്തു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന അ​​നി​​താ സു​​രേ​​ഷ് മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നും അ​​ര്‍​ഹ​​യാ​​യി.

22ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു കൂ​​വ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന, ഒ​​പ്പീ​​സ്. തു​​ട​​ർ​​ന്നു സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ കൂ​​രി​​യ ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ പു​​ര​​സ്കാ​​ര സ​​മ​​ര്‍​പ്പ​​ണം ന​​ട​​ത്തും. ഫാ. ​​ഇ​​മ്മാ​​നു​​വേ​​ൽ മ​​ടു​​ക്ക​​ക്കു​​ഴി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.


ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി​​യി​​ല്‍ ട്ര​​സ്റ്റാ​​ണു പു​​ര​​സ്കാ​​രം ന​​ല്‍​കു​​ന്ന​​ത്. കാ​​ഷ് അ​​വാ​​ര്‍​ഡും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ര്‍​ഡ്. പ്ര​​ഫ.​ എ​​സ്. ശി​​വ​​ദാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വി​​ദ​​ഗ്ധ സ​​മി​​തി​​യാ​​ണ് ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്നു ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് വ​​ട​​ക്കേ​​മു​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.