മുംബൈ ചാന്പ്യൻ
Monday, March 1, 2021 12:07 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ 2020-21 സീ​സ​ൺ ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ട്രോ​ഫി മും​ബൈ സി​റ്റി​ക്ക്. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ 2-0നു ​കീ​ഴ​ട​ക്കി​യ മും​ബൈ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. ഫാ​ൾ (7'), ഒ​ഗ്ബെ​ച്ചെ (39') എ​ന്നി​വ​രാ​യി​രു​ന്നു ഗോ​ൾ നേ​ടി​യ​ത്. പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന ടീ​മി​നാ​ണ് ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ട്രോ​ഫി.

ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദിനെ ത​ള​ച്ച് (0-0) എ​ഫ്സി ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.


ലീ​ഗ് റൗ​ണ്ട് സ​മാ​പി​ച്ച​തോ​ടെ സെ​മി ഫൈ​ന​ൽ ചി​ത്രം വ്യ​ക്ത​മാ​യി. മും​ബൈ സി​റ്റി​യും എ​ഫ്സി ഗോ​വ​യും ത​മ്മി​ലാ​ണ് ആ​ദ്യ സെ​മി. ബ​ഗാ​നും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി.

ഐഎസ്എൽ പോയിന്‍റ് നില

ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി, പോ​​യി​​ന്‍റ്

നോർത്ത് ഈസ്റ്റ് 20 8 9 3 33
എഫ്സി ഗോവ 20 7 10 3 31
ഹൈദരാബാദ് 20 6 11 3 29
ജംഷഡ്പുർ 20 7 6 7 27
ബംഗളൂരു 20 5 7 8 22
ചെന്നൈയിൻ 20 3 11 6 20
ഈസ്റ്റ് ബംഗാൾ 20 3 8 9 17
ബ്ലാസ്റ്റേഴ്സ് 20 3 8 9 17
ഒഡീഷ 20 2 6 12 12

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.