നോ​ത്ര് ദാം ബ​സി​ലി​ക്ക മാ​ർ​പാപ്പ കൂ​ദാ​ശ ചെ​യ്യും
നോ​ത്ര് ദാം  ബ​സി​ലി​ക്ക  മാ​ർ​പാപ്പ കൂ​ദാ​ശ ചെ​യ്യും
Friday, September 13, 2024 2:27 AM IST
പാ​​രീ​​സ്: പു​​ന​​രു​​ദ്ധ​​രി​​ച്ച പാ​​രീ​​സി​​ലെ നോ​​ത്ര് ദാം ​​ബ​​സി​​ലി​​ക്ക​​യു​​ടെ കൂ​​ദാ​​ശാ​​ക​​ർ​​മം ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഡി​​സം​​ബ​​ർ എ​​ട്ടി​​നു ന​​ട​​ക്കു​​മെ​​ന്നു പ്രതീക്ഷിക്കുന്നതായി റെ​​ക്‌​ട​​ർ മോ​​ൺ. ഒ​​ലി​​വ​​ർ റി​​ബാ​​ദോ ദ്യൂ​​മാ അ​​റി​​യി​​ച്ചു.

2019 ഏ​​പ്രി​​ൽ 15നു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ പ​​ള്ളി​​യു​​ടെ ഗോ​​പു​​ര​​വും മേ​​ൽ​​ക്കൂ​​ര​​യും ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യും വ​​ലി​​യ നാ​​ശ​​ന​​ഷ്‌​ട​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഗോ​​പു​​ര​​വും മേ​​ൽ​​ക്കൂ​​ര​​യും പു​​നഃ​​സ്ഥാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. പ​​ണി​​ക​​ൾ​​ക്കു​​വേ​​ണ്ടി കെ​​ട്ടി​​യു​​​യ​​ർ​​ത്തി​​യ ത​​ട്ടു​​ക​​ൾ അ​​ഴി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

കേ​​ടു​​പാ​​ടു​​ക​​ൾ പ​​റ്റി​​യ എ​​ട്ട് ഓ​​ട്ടു​​മ​​ണി​​ക​​ൾ പുതുക്കിയ ശേഷം ഇ​​ന്ന​​ലെ പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു. പ​​ള്ളി​​യു​​ടെ വ​​ട​​ക്കേ ഗോ​​പു​​ര​​ത്തി​​ൽ സ്ഥാ​​പി​​ക്കാ​​നു​​ള്ള​​വ​​യാ​​ണ് ഇ​​വ. ഇ​​വ​​യി​​ൽ ഏ​​റ്റ​​വും വ​​ലു​​തി​​ന്‍റെ പേ​​ര് ഗ​​ബ്രി​​യേ​​ൽ എ​​ന്നാ​​ണ്- ഭാ​​രം 4.1 ട​​ൺ. നോ​​ത്ര് ദാ​​മി​​ൽ ആ​​കെ 20 മ​​ണി​​ക​​ളു​​ണ്ട്. ഇ​​വ​​യി​​ൽ ഏ​​റ്റ​​വും ഭാ​​ര​​മു​​ള്ള ര​​ണ്ടെ​​ണ്ണം തെ​​ക്കേ ഗോ​​പു​​ര​​ത്തി​​ലാ​​ണ്- 13 ട​​ണ്ണാ​​ണ് ഒ​​ന്നി​​ന്‍റെ ഭാ​​രം.


ബ​​സി​​ലി​​ക്ക റെ​ക്‌​ട​​ർ മ​​ണി​​ക​​ൾ വെ​​ഞ്ച​​രി​​ച്ചു. വ​​രും​ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ണി​​ക​​ൾ മ​​ണി​​മാ​​ളി​​ക​​യി​​ൽ സ്ഥാ​​പി​​ക്കും. പ​​ള്ളി​​യു​​ടെ അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണു മ​​ണി​​ക​​ളെ​​ന്നും അ​​വ​​യു​​ടെ സ്വ​​രം വി​​ശ്വാ​​സി​​ക​​ളെ ഒ​​ന്നി​​ച്ചു​​കൂ​​ട്ടു​​ന്ന കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും സ്വ​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.