പ​ക​ൽ​വീ​ട് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: കോ​ൺ​ഗ്ര​സ്
Thursday, July 4, 2024 1:33 AM IST
ആല​ത്തൂ​ർ: ജ​ന​കീ​യാ​സൂ​ത്ര​ണം വ​ഴി നി​ർ​മി​ച്ച പ​ക​ൽ​വീ​ട് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ല​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

2011- 2012 കാ​ല​ഘ​ട്ട​ത്തി​ൽ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കോ​ർ​ട്ട് റോ​ഡി​നോ​ട് ചേ​ർ​ന്ന് അ​ലി​യ മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ൻ​വ​ശം സ്ഥി​തി​ചെ​യ്യു​ന്ന പ​ക​ൽ​വീ​ട് എ​ന്ന സ്വ​പ്ന പ​ദ്ധ​തി ഇ​ന്നേ​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.

ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ മൂ​ലം ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച ഈ ​ബി​ൽ​ഡിം​ഗ് വ​ർ​ഷ​ങ്ങളായി പൂ​ട്ടി കി​ട​ക്കു​ക​യാ​ണ്. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​ള്ള​ത്ത് സോ​മ​ൻ , ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൃ​പ്പാ​ളൂ​ർ ശ​ശി, എ​ൻ.രാ​മ​ച​ന്ദ്ര​ൻ, സെ​യ്തു മു​ഹ​മ്മ​ദ്, കു​ഞ്ഞ​ഹ​മ്മ​ദ്, ജ​യ​ൻ, ജ​ബ്ബാ​ർ, പ്രി​യ ബാ​ബു, മ​ണ്ഡ​ലം മ​ഹി​ളാ പ്ര​സി​ഡ​ന്‍റ് ത​ൻ​സീ​ല, ഗു​രു​വാ​യൂ​ര​പ്പ​ൻ, ജാ​ഫ​ർ, ക​ണ്ണ​ൻ എന്നിവർ പങ്കെടുത്തു.