ക​യ​റ​മ്പാ​റ കേ​ന്ദ്രീ​യവി​ദ്യാ​ല​യം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി
Thursday, July 4, 2024 1:33 AM IST
ഒ​റ്റ​പ്പാ​ലം: ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ ക​യ​റം​പാ​റ- കേ​ന്ദ്രീ​യ വി​ദ്യാ​ല​യം റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ റോ​ഡും കു​ഴി​ക​ളും തി​രി​ച്ച​റി​യാ​ത്ത സ്ഥി​തി​യാ​ണ്.

പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ലെ ക​യ​റം​പാ​റ ക​വ​ല​യി​ൽ​ നി​ന്ന് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം വ​ഴി റെ​യി​ൽ​വേ ലൈ​ൻ പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന റോ​ഡാ​ണ് ഈ ​അ​വ​സ്ഥ​യി​ലാ​യ​ത്.

ചി​ല ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്. ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ഈ ​പാ​ത​യോ​ര​ത്താ​ണു​ള്ള​ത്.

മീ​റ്റ്ന പ​മ്പ് ഹൗ​സ്, ജ​ലശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ട്.
ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണ് കു​ഴി​ക​ൾ​നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ന​വീ​ക​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​വീ​ക​ര​ണം തു​ട​ങ്ങി​യി​ട്ടി​ല്ല.

സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​വീ​ക​ര​ണം തു​ട​ങ്ങു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക​ൾ തു​ട​ങ്ങു​ന്ന കാ​ര്യം അ​വ​താ​ള​ത്തി​ലാ​ണ്.